/uploads/news/news_പ്രതിധ്വനി_സൃഷ്ടി_2022_വിജയികൾക്ക്_പുരസ്..._1676101282_1735.jpg
Technopark

പ്രതിധ്വനി സൃഷ്ടി 2022 വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച് കഥാകൃത്ത് എസ്.ഹരീഷ്


കഴക്കൂട്ടം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ സാഹിത്യ രചനാ മത്സരമായ സൃഷ്ടിയുടെ ഒൻപതാം പതിപ്പ്, സൃഷ്ടി - 2022ന്റെ സമാപന ചടങ്ങ് ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ എസ്.ഹരീഷ് ഉദ്ഘാടനം ചെയ്തു. കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലുമാണ് മത്സരങ്ങൾ നടത്തിയത്. കേരളത്തിലെ നൂറിലധികം ഐ.ടി കമ്പനികളിൽ നിന്നുള്ള 200 ൽ പരം ഐ.ടി ജീവനക്കാരുടെ 300 ൽ പരം രചനകളാണ് ജൂറി പാനലിനു മുന്നിൽ വിധി നിർണ്ണയത്തിനായെത്തിയത്.

സാഹിത്യം എന്നത് വിവരണകല കൂടിയാണെന്നും അതുകൊണ്ട് എഴുത്ത് ചെറുകഥകളിൽ മാത്രമായി ഒതുങ്ങിപ്പോകരുതന്നും ഹരീഷ് പറഞ്ഞു. ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിമർശനത്തിനതീതമല്ലെന്നും അവയെക്കുറിച്ചെഴുതുവാൻ ഭരണഘടന ആർക്കും വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലാത്ത കാലത്തോളം ആ അവകാശം എഴുതിത്തന്നെ പിടിച്ചു വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നിബന്ധനകളും എഴുത്തിനു ബാധകമല്ല, എഴുത്തിനു പ്രത്യേക ഭാഷയോ, ഇത്ര ദൈർഘ്യമേ പാടുള്ളൂവെന്നോ ഇല്ലെന്നും സോഷ്യൽ മീഡിയകൾ സാഹിത്യ സൃഷ്ടികളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കഥാകാരൻ ടെക്കീ സദസിനോട് പങ്കുവച്ചു.

സമാപന ചടങ്ങിൽ വച്ച് വിജയികളെ പ്രഖ്യാപിച്ചു ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും പുസ്തകങ്ങളും സമ്മാനിച്ചു. കേരള സാഹിത്യ അക്കാഡമി അംഗവും ജൂറി ചെയർ പേഴ്സണുമായ വി.എസ്.ബിന്ദു ടീച്ചറും രചനകളെക്കുറിചുള്ള തന്റെ അഭിപ്രായങ്ങൾ സദസ്സിനോടു പങ്കുവച്ചു. സമാപനച്ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി മത്സരാർത്ഥികൾ ടെക്നോപാർക്കിൽ എത്തിച്ചേർന്നിരുന്നു.

സൃഷ്ടി 2022 കൺവീനർ മീര.എം.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സൃഷ്ടി 2022 ജോയിന്റ് കൺവീനർ അനിൽ ദാസ് സ്വാഗതം ആശംസിച്ചു. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ ചടങ്ങിന് ആശംസകളും പ്രതിധ്വനി സാഹിത്യ ക്ലബ് കൺവീനർ നെസിൻ ശ്രീകുമാർ നന്ദിയും അറിയിച്ചു. എസ്.ഹരീഷിനുള്ള ഉപഹാരം പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം അഞ്ചു ഡേവിഡും ബിന്ദു ടീച്ചർക്കുള്ള ഉപഹാരം പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം സുജിത് കൂട്ടിക്കലും നൽകി. വിജയികളെ പ്രഖ്യാപിച്ചതും അവരെ വേദിയിലേക്ക് ക്ഷണിച്ചതും പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം വിപിൻരാജ് അനിയത് ആയിരുന്നു. പ്രതിധ്വനി സാഹിത്യ ക്ലബ്‌ അംഗം വിനീത മനോജ്‌ 
ചടങ്ങ് അവതരിപ്പിച്ചു. 

സൃഷ്ടി 2022 - പുരസ്‌കാര ജേതാക്കളും രചനകളും
------------------------------------------------------------- 
     *Malayalam short story*
~~~~~~~~~~~~~~~~~~~~~~~~~
1st Prize: Rohith KA (TCS, Kochi) 
Story: ഉറുമ്പുകളെ തിന്നുന്ന ലാപ്ടോപ്പ്

2nd Prize: Abdulla Harry C 
(UST, Trivandrum) 
Story: ഓടിത്തീർക്കുന്ന ജീവിതങ്ങൾ 

3rd Prize: Nithin Eldho Abraham 
(Fakeeh Technologies, Trivandrum) 
Story: ഒരു ഫിലോസഫിയും കുറച്ചു സിംബോളിസവും

Readers Choice's Award:                        
Riji Raj M 
(UL Technology Solutions, Trivandrum) 
Story: The Happiness code

*Story English*
~~~~~~~~~~~
1st Prize: Sony Mathew, (Allianz Technology, Trivandrum)        
Story: The Gift

2nd Prize (2 winners)      
Jaidev Chandrasekharan, UST, Trivandrum
Story: The Pale Blue Home
&
Hanna Eldhose, TCS, Kochi              
Story: Melancholy is my favourite word

3rd Prize: Gopalakrishnan R - TCS, Trivandrum 
Story: The coconut cutter

Special Jury Mention - 4 winners
Rugma M -   EY, Trivandrum 
Story: Escape
&
Sanju N -   TCS, Trivandrum
Story: Justice?
&
Vishnu Suresh 
(Speridian Technologies, Trivandrum)
Story: Parellel Perceptions
&
Sreepa Sumesh (H&R Block,Trivandrum)
Story: A Terrible Surprise

Readers Choice      
Saranya M.S (GENROBOTIC INNOVATIONS PVT LTD, Trivandrum)       
Story: Amelia

*Poem Malayalam*                 
~~~~~~~~~~~~~~
1st Prize: Hrishikesh Shashi 
(Speridian Technologies, Trivandrum)      
കവിത: അവൾ പോയ വഴി
 
2nd Prize: Rohith KA (TCS, Kochi)
കവിത: True Love

3rd Prize: Shilpa.T.A (Quest Global, Trivandrum)
കവിത: താനേ കിളിർക്കുന്ന ചെടികൾ

Readers Choice's Award
Supisha P.S 
(Sesame Software Solutions, Calicut)
കവിത: രാത്രിയോട്

*Poem English* 
~~~~~~~~~~~
1st Prize  
Anakha B (INSPIRED SOFTWARE DEVELOPMENT, Kochi)
Poem: The Last Gasp

2nd Prize
Manu Krishnan R (Allianz, Trivandrum)
Poem: Reflections

3rd Prize 
Divya Rose.R (Oracle, Trivandrum)
Poem: The Mask

Readers Choice      
Abhishek.S Kini (Experion Technologies, Trivandrum)
Poem: The Squirrel

*Article Malayalam*
~~~~~~~~~~~~~~~
1st Prize  
Nithin Eldho Abraham (Fakeeh Technologies, Trivandrum)             
Topic: സാമൂഹിക മാധ്യമങ്ങൾ പ്രതിസന്ധിയും പ്രതിവിധികളും

2nd Prize
Lakshmi Mohandas (Allianz Technology, Trivandrm )
Topic: അന്ധവിശ്വാസങ്ങളും സാക്ഷര കേരളവും

3rd Prize: Remya Daniel (Zafin, Trivandrum) 
Topic: സാമൂഹിക മാധ്യമങ്ങൾ പ്രതിസന്ധിയും പ്രതിവിധികളും

Special Jury Mention: Meera Joseph (Saasvaap Techies Pvt Ltd, Kochi) 
Topic: അന്ധവിശ്വാസങ്ങളും സാക്ഷര കേരളവും

Readers Choice      
Sithara.S.S (SE-Mentor Solutions, Technopark, Trivandrum) 
Topic: അന്ധവിശ്വാസങ്ങളും സാക്ഷര കേരളവും

*Article English*
~~~~~~~~~~~~
1st Prize: Sreekesh SV (EY, Kochi)               
Topic: Highly Educated and Superstitious Society in Kerala

2nd Prize
Nithin Eldho Abraham (Fakeeh Technologies,vTrivandrum) 
Topic: Future of Indian Secularism 

3rd Prize: SHERIN MARIAM PHILIP (Envestnet, Trivandrum)      
Topic: Benefits and challenges of Hybrid work model in IT industry

Readers Choice      
Saranya.M.S (GENROBOTIC INNOVATIONS PVT LTD, Trivandrum)  
Topic: Highly Educated and Superstitious Society in Kerala

ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിമർശനത്തിനതീതമല്ലെന്നും അവയെക്കുറിച്ചെഴുതുവാൻ ഭരണഘടന ആർക്കും വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലാത്ത കാലത്തോളം ആ അവകാശം എഴുതിത്തന്നെ പിടിച്ചു വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു

0 Comments

Leave a comment