/uploads/news/news_800_ലധികം_തൊഴിലവസരങ്ങളുമായി_ഇൻഫോ_പാർക്കി..._1655031032_7573.jpg
Technopark

800 ലധികം തൊഴിലവസരങ്ങളുമായി ഇൻഫോ പാർക്കിൽ - ജോബ് ഫെയർ


തിരുവനന്തപുരം: ഇൻഫോ പാർക്കിൽ 800ലധികം തൊഴിലവസരങ്ങളൊരുക്കി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കും ഐ.ഇ.ഇ.ഇ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയേഴ്സ്)യും ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന ജോബ്‌ഫെയര്‍ ജൂലൈ 16 - ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കും. 

2022 ഗ്രാജ്വേറ്റ്‌സിനെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന "ഐ.ഇ.ഇ.ഇ ജോബ് ഫെയര്‍ - 2022" ല്‍ 60ലധികം കമ്പനികള്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ സ്‌ക്രീനിങ്, ഓഫ്‌ലൈന്‍ ഇന്റര്‍വ്യൂ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് ജോബ് ഫെയര്‍ നടക്കുക. 2019 - 20 ബാച്ചിലെ ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ ബിരുദധാരികള്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും ജോബ് ഫെയറിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ https://ieeejobfair.com/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കും ഐ.ഇ.ഇ.ഇ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയേഴ്സ്)യും ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ചാണ് ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നത്.

0 Comments

Leave a comment