/uploads/news/news_ടെക്നോപാർക്കിൽ_നാസ്കോം_ഫയ:_80_സെമിനാർ_ഇന..._1703071381_8151.jpg
Technopark

ടെക്നോപാർക്കിൽ നാസ്കോം ഫയ: 80 സെമിനാർ ഇന്ന് (ഡിസംബർ 20) ന്


കഴക്കൂട്ടം, തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80 ആതിഥേയത്വം വഹിക്കുന്ന സെമിനാറില്‍ 'ഡീകോഡിംഗ് ദി ജയന്റ്‌സ്: എ ഡീപ് ഡൈവ് ഇന്‍ ടു ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ന്യൂറല്‍ക്രാഫ്റ്റ് സഹസ്ഥാപകന്‍ നിയാസ് മുഹമ്മദ് നയിക്കുന്ന സെമിനാര്‍ ഡിസംബര്‍ 20 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നെസ്സി'ല്‍ നടക്കും.

സാങ്കേതിക വിദ്യയില്‍ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ എന്ന എല്‍എല്‍എമ്മുകളുടെ പരിവര്‍ത്തന സാധ്യതകള്‍ കണ്ടെത്തുന്നതോടൊപ്പം ഇന്നത്തെ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയില്‍ അവയുടെ ഉയര്‍ന്നുവരുന്ന പ്രയോഗക്ഷമത, സുരക്ഷ, ധാര്‍മ്മികത, ഉല്‍പ്പാദനം എന്നിവയെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യും.

രജിസ്‌ട്രേഷന്: https://faya-port80-110.eventbrite.com

രജിസ്‌ട്രേഷന്: https://faya-port80-110.eventbrite.com

0 Comments

Leave a comment