കഴക്കൂട്ടം; തിരുവനന്തപുരം: ജാപ്പനീസ് ഐ.ടി സ്ഥാപനമായ ഗ്രോത്ത് എക്സ് പാര്‍ട്ണേഴ്സിന്‍റെ ഡയറക്ടറും സി.പി.എയുമായ കെന്റാരോ കസായി, ബിസിനസ് സ്ട്രാറ്റജി ഓഫീസര്‍ കസുഹിരോ വാഡ എന്നിവരുമായി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) സംവദിച്ചു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് ടെക്നോപാര്‍ക്കില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. നിക്ഷേപകര്‍ക്ക് അനുയോജ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തലസ്ഥാന നഗരത്തിലുണ്ടെന്ന് കേരളത്തിന്‍റെ ഐടി ആവാസ വ്യവസ്ഥയെക്കുറിച്ച് അവതരണം നടത്തിക്കൊണ്ട് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.
ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡി.ജി.എം വസന്ത് വരദ, അസിസ്റ്റന്‍റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോര്‍ജ് ജേക്കബ് എന്നിവരും തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് ടെക്നോപാര്‍ക്കില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു





0 Comments