/uploads/news/news_യന്ത്രവത്കൃത_ബോട്ട്_:ക്വട്ടേഷൻ_ക്ഷണിച്ചു_1689436770_2372.jpg
THIRUVANANTHAPURAM

യന്ത്രവത്കൃത ബോട്ട് :ക്വട്ടേഷൻ ക്ഷണിച്ചു


തിരുവനന്തപുരം :- ജില്ലയിൽ ട്രോളിംഗ് നിരോധന കാലയളവിനു ശേഷം 2024ൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതുവരെ (31.07.2023 അർദ്ധരാത്രി മുതൽ 09.06.2024 അർദ്ധരാത്രി വരെ) കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ബോട്ടുടമകളിൽ നിന്നും വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറവ് പഴക്കമുള്ളതും നല്ല പ്രവർത്തനക്ഷമതയുള്ളതുമായ ബോട്ടുകൾക്ക് മുൻഗണനയുണ്ടാകും. ജൂലൈ 20 ഉച്ചതിരിഞ്ഞ് മൂന്നിന് മുൻപായി ക്വട്ടേഷൻ സമർപ്പിക്കണമെന്ന് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2481118, 9496007035

യന്ത്രവത്കൃത ബോട്ട് :ക്വട്ടേഷൻ ക്ഷണിച്ചു

0 Comments

Leave a comment