കഴക്കൂട്ടം: ഡിഫറന്റലി ഏബിൽഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യൂഎഫ്) കഴക്കൂട്ടം ഏരിയ കൺവെൻഷനും കുടുംബ സംഗമവും ശനിയാഴ്ച ചെമ്പഴന്തി എൽ പി സ്കൂൾ ഹാളിൽ വച്ച് ജില്ലാ സെക്രട്ടറി അജി അമ്പാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശരത് എസ് എ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ഗീതാ റാണി എം എസ് സ്വാഗതം പറഞ്ഞു.
മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് വട്ടയം അനിൽ നിർവഹിച്ചു. സിപിഐ(എം) പൗടിക്കണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത്ത്ലാൽ, സിപിഐ(എം) ചെമ്പഴന്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺ വട്ടവിള, തങ്കമണി, ഡോ. പ്രദീപ് ശങ്കർ, ലിസാൻഡർ, ഗീതാ റാണി എം എസ്, ദിവ്യ എന്നിവർ സംസാരിച്ചു.
കൺവെൻഷനിൽ പുതിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശരത് എസ് എ, പ്രസിഡന്റായി ഗീതാ റാണി എം എസ്, ട്രഷററായി സുനിമോൾ.
മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് വട്ടയം അനിൽ നിർവഹിച്ചു.





0 Comments