/uploads/news/news_നിയന്ത്രണം_വിട്ട_ഡ്യൂക്ക്_ബൈക്ക്_കാറിലേക..._1751109017_2533.jpg
ACCIDENT

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് കാറിലേക്ക് ഇടിച്ചു കയറി കഴക്കൂട്ടത്ത് 22 കാരന് ദാരുണാന്ത്യം


കഴക്കൂട്ടം: കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് കാറിലേക്ക് ഇടിച്ച് കയറി 22 കാരന് ദാരുണാന്ത്യം. മുരുക്കുംപുഴ, മുണ്ടക്കൽ, പുതുവിള പുത്തൻവീട്ടിൽ നിസ്സാർ - സബീന ദമ്പതികളുടെ മകൻ അജ്മലാണ് മരിച്ചത്. മരിച്ച അജ്മലിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന മുരുക്കുംപുഴ സ്വദേശിയായ സൂരജിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവർക്കും നിസാര പരിക്കേറ്റിയിട്ടുണ്ടെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 12:00 മണിയോടെ ദേശീയപാതയിൽ സർവ്വീസ് റോഡിൽ കഴക്കൂട്ടം പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. വെട്ടുറോഡ് ഭാഗത്തുനിന്നും വരുകയായിരുന്ന കാർ പോലീസ് സ്റ്റേഷനു മുമ്പിലെത്തി തിരിഞ്ഞ് മേനംകുളം ഭാഗത്തേക്ക് കയറുമ്പോൾ കഴക്കൂട്ടം എ.ജെ ആശുപത്രി ഭാഗത്ത് നിന്നും വന്ന ബൈക്ക് നിയന്ത്രണം വിട്ടു കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 

കാർ പോലീസ് സ്റ്റേഷനു മുന്നിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനമടിച്ച ശേഷമാണ് സർവീസ് റോഡ് മറികടന്ന് മേനംകുളം ഭാഗത്തേക്ക് തിരിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന ഇരുവരും ദൂരേയ്ക്ക് തെറിച്ചു വീണു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കഴക്കൂട്ടം പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അജ്മലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

അജ്മലിൻ്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കണിയാപുരം കുമിളി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കി.

വെട്ടുറോഡ് ഭാഗത്തുനിന്നും വരുകയായിരുന്ന കാർ പോലീസ് സ്റ്റേഷനു മുമ്പിലെത്തി തിരിഞ്ഞ് മേനംകുളം ഭാഗത്തേക്ക് കയറുമ്പോൾ കഴക്കൂട്ടം എ.ജെ ആശുപത്രി ഭാഗത്ത് നിന്നും വന്ന ബൈക്ക് നിയന്ത്രണം വിട്ടു കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു

0 Comments

Leave a comment