/uploads/news/news_പോത്തൻകോട്_ടിപ്പർ_ലോറി_ഇടിച്ച്_ബൈക്ക്_യാ..._1758724261_6667.jpg
ACCIDENT

പോത്തൻകോട് ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


പോത്തൻകോട്: പോത്തൻകോട് ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കഴക്കൂട്ടം, ചിറ്റാറ്റുമുക്ക്, സ്വദേശി റഹീം (45) ആണ് മരണമടഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഹീമിൻ്റെ ഭാര്യ നസീഹ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് വൈകുന്നേരം മൂന്നേകാൽ മണിയോടെ ഇരുവരും ബൈക്കിൽ പോവുമ്പോൾ ചാത്തമ്പാട്ടു വെച്ച് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. റഹീമും ഭാര്യ നസീഹയും ചാത്തമ്പാട്ടുള്ള കുടുംബ വീട്ടിലേയ്ക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. ബൈക്കിനു പിന്നിൽ വരുകയായിരുന്ന ടിപ്പർ ലോറി ഇവരെ ഇടിച്ചിട്ടുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്കു തെറിച്ചു വീണ റഹീമിൻ്റെ ശരീരത്തിലേയ്ക്ക് പിൻവശത്തെ ടയർ കയറിയതാണ് മരണകാരണമായത്. ചാത്തമ്പാട്ടു വെച്ച് ടിപ്പർ ലോറി ബൈക്കിനെ ഓവർടേക്ക് ചെയ്തു പോവാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

ലോറിക്കടിയിൽ പ്പെട്ട റഹീം സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. പോത്തൻകോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഗുരുതരമായി പരിക്കേറ്റ നസീഹ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഹീമിൻ്റെ ഭാര്യ നസീഹ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

0 Comments

Leave a comment