/uploads/news/news_വൺവേ_തെറ്റിച്ചെത്തിയ_കെ.എസ്.ആർ.ടി.സി_ബസി..._1746699284_4101.jpg
ACCIDENT

വൺവേ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസിടിച്ച് പള്ളിപ്പുറത്ത് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


പള്ളിപ്പുറം; തിരുവനന്തപുരം: വൺവേ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസിടിച്ച് പള്ളിപ്പുറത്ത് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം, സി.ആർ.പി.എഫ്, പുതുവൽ, ബിസ്മി മൻസിലിൽ അനസ് - ഷമീന ദമ്പതികളുടെ മകൻ ആഷിഖ് (22) ആണ് മരിച്ചത്. 
'
പരേതനായ മുൻ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് മെമ്പറും, കോൺഗ്രസ്സ് നേതാവുമായിരുന്ന അബൂബക്കറിന്റെയും മുൻ കഴക്കൂട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സുബൈദാ ബക്കറിൻ്റെയും ചെറുമകനാണ്. 

ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരം പൂവാറിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് കഴക്കൂട്ടത്തു നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്ന ആഷിഖ് സഞ്ചരിച്ചിരുന്ന ബുള്ളറ്റുമായി പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. ആഷിക്കിൻ്റെ മൃതദേഹം വൈകുന്നേരം 05:15 മണിയോടെ സി.ആർ.പി ക്യാമ്പിനു സമീപത്തെ വീട്ടിലെത്തിക്കും. സന്ധ്യയോടെ മഅരിബ് നമസ്ക്കാരത്തിനു ശേഷം പാച്ചിറ, പള്ളിച്ചവീട്ടുകര മുസ്ലിം ജമാഅത്തിൽ ഖബറടക്കും.

ആഷിഖ് മരിയൻ എഞ്ചിനീയറിങ്ങ് കോളേജിൽ ബി.ടെക് (സിവിൽ എഞ്ചിനീയറിങ്ങ്) പഠനം കഴിഞ്ഞു നിൽക്കുകയായിരുന്നു. ഏക സഹോദരൻ അദ്നാൻ ആക്കുളം എം.ജി.എം സ്ക്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

മൃതദേഹം വൈകുന്നേരം 5:15 മണിയോടെ സി.ആർ.പി ക്യാമ്പിനു സമീപത്തെ വീട്ടിലെത്തിക്കും. സന്ധ്യയോടെ മഅരിബ് നമസ്ക്കാരത്തിനു ശേഷം പാച്ചിറ, പള്ളിച്ചവീട്ടുകര മുസ്ലിം ജമാഅത്തിൽ ഖബറടക്കും

0 Comments

Leave a comment