കോഴിക്കോട്: കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ട്സ്പോട്ടായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐഫോര്‍സി) പ്രഖ്യാപിച്ചു. കഴിഞ്ഞ മാസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഗണ്യമായി വര്‍ധിച്ചതിനാലാണ് ഈ തീരുമാനം.
ദക്ഷിണേന്ത്യയിലെ സൈബര്‍ തട്ടിപ്പുകേസുകളില്‍ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഫോര്സിയുടെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 4083 പരാതികളില്‍ 13 കോടിയിലധികം രൂപയാണ് തട്ടിപ്പുകാര്‍ വ്യാജ നിക്ഷേപങ്ങളുടെയും ഓണ്‍ലൈന്‍ ട്രേഡിങിന്റെയും പേരില്‍ കവര്‍ന്നെടുത്തത്. 'ഓപ്പറേഷന് സൈ ഹണ്ട്' എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി ജില്ലയില്‍ 14 പേരെ അറസ്റ്റ് ചെയ്തതായി റൂറല്‍ എസ്പി കെ ഇ ബൈജു അറിയിച്ചു. തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകളും എടിഎം കാര്‍ഡുകളും കൈമാറുന്നവര്ക്കെതിരേയും ഇടനിലക്കാരെതിരേയും പോലിസ് കര്‍ശന നടപടി സ്വീകരിച്ചു. സൈബര്‍ തട്ടിപ്പിനിരയായവര്‍ക്ക് റൂറല്‍ മേഖലയില്‍ മാത്രം ഒരു കോടിയോളം രൂപ തിരിച്ചുനല്കാനായതായും അദ്ദേഹം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പോലിസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുമെന്നും റൂറല്‍ എസ്പി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഗണ്യമായി വര്‍ധിച്ചതിനാലാണ് ഈ തീരുമാനം





0 Comments