കഴക്കൂട്ടം: സി.എസ്.ഐ മിഷൻ ആശുപത്രിയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചികിൽസയിലായിരുന്ന പെൺകുട്ടിക്കെതിരെ പീഡന ശ്രമം നടത്തിയ പ്രതിയെ പിടിക്കാൻ കഴിയാതെ പോലീസ്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതേ ആശുപത്രിയിൽ നാളുകൾക്കു മുമ്പ് ആശുപത്രിയിലെ തന്നെ ഒരു ജീവനക്കാരനാൽ സമാന രീതിയിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതരുടെ ഇടപെടൽ മൂലം നടപടിയുണ്ടായില്ലെന്ന് മാത്രമല്ല ജീവനക്കാരൻ ഇപ്പോഴും ജോലിയിൽ തുടരുകയാണെന്നും ആരോപണമുണ്ട്. ആശുപത്രിയിലെ സി.സി ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ല. എന്നാൽ അന്വേഷണം നടക്കുകയാണെന്നും പ്രതി ഉടൻ പിടിയിലാവുമെന്നും പോലീസ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരിക്കെ പെൺകുട്ടിക്കെതിരെ പീഡന ശ്രമം നടത്തിയ പ്രതിയെ പിടിക്കാൻ കഴിയാതെ പോലീസ്.





0 Comments