മംഗലാപുരം; തിരുവനന്തപുരം: മംഗലപുരം, തോന്നയ്ക്കൽ, പതിനാറാം മൈലിൽ വിവാഹം കഴിഞ്ഞ മകളെ കെട്ടിച്ചു കൊടുക്കാത്തതിന് 67 കാരനെ കുത്തിക്കൊലപ്പെടുത്തി. മംഗലപുരം, പാട്ടത്തിൻകര എൽപി സ്കൂളിന് സമീപം ടി.എൻ കോട്ടേജിൽ സ്വദേശി താഹയാണ് മരിച്ചത്. സമീപവാസിയായ പ്രതി റാഷിദ് (31) നെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുമുള്ള താഹയുടെ മകളെ തനിക്ക് വിവാഹം കഴിക്കണമെന്നു പറഞ്ഞ് പ്രതി നിരന്തരം മരിച്ച താഹയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം.
ഇതും പറഞ്ഞ് താഹയെ മുമ്പും മർദ്ദിച്ചിരുന്നതായും പറയുന്നു. ഇന്നലെ (ബുധനാഴ്ച്ച) ഉച്ചയ്ക്ക് 2 മണിയോടെ കത്തിയുമായി താഹയുടെ വീട്ടിൽ ഓടിക്കയറിയ പ്രതിയെ താഹയുടെ ഭാര്യ നൂർജഹാൻ തടയാൻ ശ്രമിച്ചെങ്കിലും നൂർജഹാനെ തള്ളിയിട്ട ശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വീടിനു മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയ താഹയെ പുറകെയെത്തി വീണ്ടും കുത്തുകയായിരുന്നു. നാലു കുത്തേറ്റ താഹയുടെ കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി മംഗലപുരം പോലീസിൽ ഏൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ താഹ മരണമടയുകയായിരുന്നു. കുട്ടിയുണ്ടെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് നാളുകളായി പെൺകുട്ടിയുടെ പിതാവിനെ ശല്യപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് പെൺകുട്ടിയും അറിഞ്ഞിരുന്നില്ല.
കുട്ടിയുണ്ടെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് നാളുകളായി പെൺകുട്ടിയുടെ പിതാവിനെ ശല്യപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് പെൺകുട്ടിയും അറിഞ്ഞിരുന്നില്ല.





0 Comments