കഴക്കൂട്ടം: റോഡിൻ്റെ ടാറിംങ് ജോലി തടസപ്പെടുത്തി നോക്കുകൂലി ചോദിക്കുകയും ഉദ്യോഗസ്ഥന്മാരെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ പിടിയിലായി. ചെമ്പഴന്തി, ആനന്ദേശ്വരം, ഇടത്തറ, മുക്കിൽകട റോഡ് ടാറിംങ് പ്രവർത്തനം തടഞ്ഞ് നോക്കുകൂലി ചോദിച്ചു തടസപ്പെടുത്തിയ ബിജെപി പ്രവർത്തകരെയാണ് കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ് പ്രവീണിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
'
ഇടത്തറ ശരത് ഭവനിൽ കെ.ശരത് (40),
ശോഭനാലയം വീട്ടിൽ പി.ഉണ്ണികൃഷ്ണൻ (38), ബിജു ഭവനിൽ ബിജു (35) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച ഉച്ചയോടെ ഇടത്തറ റോഡിൻ്റെ ടാറിംങ് നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ ശരത്ത്, ഉണ്ണികൃഷ്ണൻ, ബിജു എന്നിവർ മദ്യപിച്ചെത്തി നോക്കുകൂലി ചോദിച്ചു സംഘർഷം ഉണ്ടാക്കുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നു കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ കഴക്കൂട്ടം പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു.

എന്നാൽ വൈകിട്ടോടെ വീണ്ടും തിരുവനന്തപുരം നഗരസഭയിലെ യു.ഡി ക്ലാർക്കായ വിമലിന്റെ വീട്ടിലെത്തിയ സംഘം അസഭ്യം പറയുകയും വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർക്കുകയും വിമലിനെ മർദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കഴക്കൂട്ടം പോലീസിനെ വിളിച്ചു വരുത്തി. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച രാത്രിയോടെ മൂവരേയും വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വൈകിട്ടോടെ വീണ്ടും തിരുവനന്തപുരം നഗരസഭയിലെ യു.ഡി ക്ലാർക്കായ വിമലിന്റെ വീട്ടിലെത്തിയ സംഘം അസഭ്യം പറയുകയും വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർക്കുകയും വിമലിനെ മർദ്ദിക്കുകയും ചെയ്തു





0 Comments