കഴക്കൂട്ടം: കണിയാപുരം ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കണിയാപുരം റാഹ ഓഡിറ്റോറിയത്തിൽ നടന്ന ലഹരിവിരുദ്ധ സന്ദേശവും വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്.അജിതാബീഗം നിർവഹിച്ചു. കെ.ഡി.ഒ ചെയർമാൻ തോട്ടിൻകര നൗഷാദിന്റെ അദ്ധ്യക്ഷതയിൽ സീനിയർ സിവിൽ ജഡ്ജി (ടി.ഡി.എൽ.എസ്.എ) എസ്.ഷംനാദ് മുഖ്യാഥിതിയായി.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി.ധർമ്മലശ്രീ IAS വിശിഷ്ടാതിഥിയായി. ജില്ലാപൊലീസ് ചീഫ് (റൂറൽ) സുദർശനൻ.കെ.എസ് IPS , കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ പ്രശാന്തൻ കാണി IPS, ഇന്റലിജൻസ് എസ്.പി എ.ഷാനവാസ് IPS, കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഹാഷിം, ചലച്ചിത്രതാരം ലേഖാനായർ, എഴുത്തുകാരി ബദരി പുനലൂർ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ ഡി.ഐ.ജി അജിതാബീഗം IPS വിദ്യാഭ്യാസ അദ്ധ്യാപക അവാർഡുകളും വിതരണം ചെയ്തു.
കണിയാപുരം ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശവും വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു





0 Comments