കണിയാപുരം : നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷം, വിദ്യഭ്യാസ അവാർഡ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, കുടുംബ സംഗമം എന്നിവ നടന്നു. പള്ളിപ്പുറം കാരമൂട് ഓക്സിജൻ പാർക്കിൽ നടന്ന പരിപാടി റിട്ടയേർഡ് ജഡ്ജിയും കെ.എസ്.ഇ.ബി നിയമന വിഭാഗം മുൻ മേധാവിയുമായ പഞ്ചാപകേഷൻ ഉദ്ഘാടനം ചെയ്തു. നന്മ കരിച്ചാറ ജനറൽ കൺവീനർ എ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.
കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ബിനു ഫ്രാൻസിസ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.
ജിതിൻ റഹ്മാൻ ഐ.എ.എസ് , മുഹമ്മദ് ഷാഫി ഐ.പി.എസ്, കവിയും എഴുത്തുകാരനുമായ സിദ്ധീഖ് സുബൈർ, ഡോക്ടർ നസീർ, നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസൽ, സെക്രട്ടറി എം.റസീഫ്, നന്മ അഡ്വൈസറി ബോർഡ് അംഗങ്ങളായ താഹിർ ഹാജി, കെ.എച്ച്.എം അഷ്റഫ്, എ.വി.സുൽഫിക്കർ, ജെ.എം.ഷാഫി (സെക്രട്ടറി, ട്രിഡ, കേരള സർക്കാർ), സൈദ് അബ്ദുൽ ഗഫൂർ (നന്മ എക്സിക്യൂട്ടീവ് അംഗം), മനാഫ് മണപ്പുറം (നന്മ വൈസ് പ്രസിഡന്റ്), അഷ്റഫ് റോയൽ (നന്മ ക്ഷേമകാര്യ കമ്മിറ്റി കൺവീനർ), നൗഷാദ് ചെറുകായൽക്കര (സ്ക്രീനിംഗ് കമ്മറ്റി അംഗം), ഷംനാദ് വരിക്ക്മുക്ക് (നന്മ പാഥേയം കൺവീനർ), ഷംനാദ് ചിറ്റൂപറമ്പിൽ (ജോയിന്റ് സെക്രട്ടറി നന്മ കരിച്ചാറ), നിസാറുദ്ദീൻ എംപി (ട്രഷറർ നന്മ കരിച്ചാറ), നന്മ സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ ബിജൂർ മദനിവിള, അക്ബർ കടവിൽ, ജസീം കടവിൽ, മുഹമ്മദ് ഷാ, സജീം മണക്കാട്ട്, ഹാറൂൺ കുന്നുംപുറം തുടങ്ങിയവർ പങ്കെടുത്തു.
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഫുൾ എ+ നേടിയ വിദ്യാർഥികൾക്ക് സിറാജുദ്ദീൻ മണപ്പുറം,
അബ്ദ കരിച്ചാറ, ഹാമിദ് കുഴിയിൽ, സുനിൽ അപ്സര എന്നിവർ മെമെന്റോയും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. ചടങ്ങിൽ ഇന്റർനാഷണൽ വോളിബോൾ താരമായ അശ്വനി കിരണിന് മുൻ ദേശീയ വോളിബോൾ കോച്ച് അബ്ദുൽ വാഹിദ് മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു.
പ്രദേശത്തെ മികച്ച സ്കുളായി തെരഞ്ഞെടുക്കപ്പെട്ട കണിയാപുരം ഗവൺമെന്റ് യു.പി സ്കൂളിന് മുൻ പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പക്കീരുമൈതീൻ മെമ്മോറിയൽ അവാർഡും വൈറ്റ് ബോർഡുകളും സമ്മാനിച്ചു. പള്ളിപ്പുറം ഗവൺമെന്റ് എൽ.പി സ്കൂളിന് ചടങ്ങിൽ വെച്ച് ഫ്രിഡ്ജ് നൽകി.
മികച്ച കർഷകനായി തെരഞ്ഞെടുത്ത കുഴിയിൽ ഇസ്മായിൽ പിള്ള, കരിച്ചാറ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശിവപ്രസാദ്
ദർശന, മഹാരാഷ്ട്രയിൽ വച്ച് നടന്ന മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും, വെങ്കല മെഡലും കരസ്ഥമാക്കിയ സച്ചിൻ ഷാജി, കരിച്ചാറ പ്രദേശത്തെ കവിയായ നാജുകുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഗായകൻ ഷെമീർ കണിയാപുരം നയിച്ച ഇശൽ സന്ധ്യയും ഉണ്ടായിരുന്നു. വാർഷിക സമ്മേളനത്തിന്
നന്മ കരിച്ചാറ വൈസ് പ്രസിഡന്റ് കെ.എച്ച്.എം മുനീർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി കരിച്ചാറ നാദർഷ നന്ദിയും പറഞ്ഞു.
നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷം, വിദ്യഭ്യാസ അവാർഡ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, കുടുംബ സംഗമം എന്നിവ നടന്നു.





0 Comments