https://kazhakuttom.net/images/news/news.jpg
Events

റോട്ടറി ക്ലബിന്റെ വിസ്മയം പരിപാടി കേരള ഗവർണർ മുൻ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു.


കഴക്കൂട്ടം: തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള 5 റവന്യു ഡിസ്ട്രിക്ടിലെ 139 ക്ലബുകൾക്ക് നേതൃത്വം നൽകുന്ന റോട്ടറി ഡിസ്ട്രിക്ട് 3211- ന്റെ ആഘോഷ പരിപാടിയായ 'വിസ്മയം', കേരള ഗവർണർ മുൻ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവർക്ക് വേണ്ടി സേവനം ചെയ്യുക എന്നത് മഹത്തായ യത്നവും ഏറ്റവും നല്ല പ്രാർഥനയുമാണെന്ന മഹാത്മാ ഗാന്ധിയുടെ ആശയമാണ് റോട്ടറി അതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്നതെന്ന് ഗവർണർ പറഞ്ഞു. വീടില്ലാത്തവർക്ക് ഇതിനകം 300 വീടുകൾ നിർമ്മിച്ച റോട്ടറി ജില്ലയുടെ സ്നേഹ വീട് പദ്ധതി, ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായം നൽകുന്ന ഹൃദയ താളം പദ്ധതി, അന്നദാന പദ്ധതി എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. ജഡ്ജി ആകും മുൻപ് തമിഴ്നാട്ടിൽ മൈലാപൂരിൽ റോട്ടറി ക്ലബ്ബ് അംഗമായിരുന്നത് അദ്ദേഹം അനുസ്മരിച്ചു. റോട്ടറി ജില്ലാ ഗവർണർ ഇ.കെ.ലൂക്ക് അധ്യക്ഷത വഹിച്ചു. റോട്ടറി അന്താരാഷ്ട്ര പ്രസിഡന്റിന്റെ പ്രതിനിധി അരുൺ പ്രകാശ് ഗുപത, ജില്ലാ ട്രൈനർ കെ.എസ്.ശശികുമാർ, ജില്ലാ സമ്മേളനത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ജോൺ ഡാനിയൽ, ജില്ലാ സെക്രട്ടറി ജനറൽ ഷൈൻകുമാർ, സംഘാടക ചെയർമാൻ ഡോ: ജി.സുമിത്രൻ എന്നിവർ സംസാരിച്ചു. കഴക്കൂട്ടം അൽസാജിൽ നടക്കുന്ന സമ്മേളനം ഞായാറാഴ്ച സമാപിക്കും.

റോട്ടറി ക്ലബിന്റെ വിസ്മയം പരിപാടി കേരള ഗവർണർ മുൻ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു.

0 Comments

Leave a comment