/uploads/news/news_ചരിത്രത്തെ_വളച്ചൊടിക്കാനും_മഹാത്മജിയെ_തമ..._1759490053_7668.jpg
Events

ചരിത്രത്തെ വളച്ചൊടിക്കാനും മഹാത്മജിയെ തമസ്ക്കരിക്കാനുമുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് കെ.മുരളീധരൻ


തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിക്കാനും മഹാത്മജിയെ തമസ്ക്കരിക്കാനുമുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ പ്രസ്താവിച്ചു. കെ.പി.സി.സി ഗാന്ധിദർശൻ സമിതി കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച "ഗാന്ധിപഥം" പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്‌.എസിൻ്റെ മുദ്രയുമായി നൂറ് രൂപ നാണയം ഇറക്കാനുള്ള നീക്കം അപലപനീയമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കേണ്ട ഘട്ടത്തിൽ ബ്രിട്ടീഷുകാർക്ക് വിടുപണി ചെയ്തവർക്ക് രാജ്യത്തിൻ്റെ ദിശ മാറ്റാൻ എന്തവകാശമാണുള്ളതെന്നും മുരളീധരൻ ചോദിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്കു  ശേഷം അനുസ്മരണ യോഗം നടന്നു. ജില്ലാ പ്രസിഡൻ്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ പാലസ്തീനിലെ ഗാസയിൽ അമേരിക്കയുടെ പിൻബലത്തിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയെ അപലപിച്ചും, പാലസ്തീൻ ജനതയോട് അനുഭാവം പ്രകടിപ്പിച്ചും ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് 
കമ്പറ നാരായണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കോട്ടമുകൾ സുഭാഷ്, മണക്കാട് ചന്ദ്രൻകുട്ടി, കടകംപള്ളി ഹരിദാസ്, വിഴിഞ്ഞം ഹനീഫ, രവീന്ദ്രൻ നായർ, അഡ്വ: പി.റഹീം, അമൃത കൗർ, ജ്യോതിഷ് കുമാർ, പട്ടം മുരുകേശൻ, മസൂദ്, പാറ്റൂർ സുനിൽ എന്നിവർ പ്രസംഗിച്ചു.

കാലടി വാസുദേവൻ നായർ, അബ്ദുൽസമദ്, പാടശ്ശേരി ഉണ്ണി,
അരുൺ കാലടി, കരകുളം ശുശീന്ദ്രൻ, ചാല സുലൈമാൻ, പട്ടം തുളസി, എസ്.ആർ.രവികുമാർ, ജി.ഹരികുമാർ, കുച്ചപ്പുറം തങ്കപ്പൻ, കെ.ഗോപാലകൃഷ്ണൻ നായർ, ചന്ദ്രശേഖരൻ നായർ, പി.എൻ.ഗോപാലകൃഷ്ണൻ, ഷാജി കുര്യൻ, പാളയം സുധി, ഗംഗാപ്രസാദ്, ഓമന അമ്മ, വേലായുധൻ പിള്ള,
മഞ്ജുഷ, ഗോപകുമാർ ഉണ്ണിത്താൻ, ഗോപിനാഥൻ കൈതറത്തല, മുട്ടത്തറ മണികണ്ഠൻ, നൂഹുമാൻ, കാലടി സുരേഷ്, എം.ഇ.അനസ്,
സജീവ്, ജയകുമാർ, വി.ഹരികുമാർ, കൃഷ്ണകുമാർ, ശ്രീവത്സൻ തമ്പി, നാരായണൻകുട്ടി, ദേവൻ നായർ, മെയ്തീൻ ഹാജി, വിനോദ് കൊഞ്ചിറവിള, പട്ടം അനിൽ, ജഹാംഗീർ, വെട്ടുകാട് ജോർജ്, ശിവകുമാർ കരിക്കകം തുടങ്ങിയവർ പങ്കെടുത്തു.

ആർ.എസ്‌.എസിൻ്റെ മുദ്രയുമായി നൂറ് രൂപ നാണയം ഇറക്കാനുള്ള നീക്കം അപലപനീയമാണെന്നും കെ.മുരളീധരൻ പറഞ്ഞു

0 Comments

Leave a comment