/uploads/news/news_ഡിഫറന്റ്_ആര്‍ട്_സെന്ററില്‍_സ്വാതന്ത്ര്യദ..._1755423989_8265.jpg
Events

ഡിഫറന്റ് ആര്‍ട് സെന്ററില്‍ സ്വാതന്ത്ര്യദിനാഘോഷം


കഴക്കൂട്ടം; തിരുവനന്തപുരം:  സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. മാജിക് പ്ലാനറ്റിലെ ഇന്ത്യാഗേറ്റിന്റെ മുന്‍വശത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍ ഐ.എ.എസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്, ദേശഭക്തിഗാനം, വന്ദേമാതരത്തെ ആസ്പദമാക്കിയുള്ള സംഘനൃത്തം എന്നിവയും അരങ്ങേറി. മാജിക് പ്ലാനറ്റ് മാനേജര്‍ സി.കെ സുനില്‍രാജ്, ലിംഗ്വിസ്റ്റ് ഡോ.മേരിക്കുട്ടി തുടങ്ങിയവര് ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്, ദേശഭക്തിഗാനം, വന്ദേമാതരത്തെ ആസ്പദമാക്കിയുള്ള സംഘനൃത്തം എന്നിവയും അരങ്ങേറി

0 Comments

Leave a comment