/uploads/news/2100-eiZSEAZ70040.jpg
Health

കേരളത്തിലെ മൂന്ന് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്സ് അംഗീകാരം.


തിരുവനന്തപുരം. സംസ്ഥാനത്തെ മൂന്ന് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്സ് (NQAS) അംഗീകാരം.തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം (സ്കോർ 96.4%), കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്കോർ 93.5%), വയനാട് മുണ്ടേരി കൽപറ്റ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്കോർ 91.92%) എന്നീ കേന്ദ്രങ്ങൾക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ NQAS ബഹുമതി ലഭിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.3 സ്ഥാപനങ്ങൾക്ക് കൂടി പുതുതായി NQAS ലഭിച്ചതോടെ കേരളത്തിൽ NQAS അംഗീകാരം നേടിയെടുത്ത ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 124 ആയി ഉയർന്നു. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 32 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 78 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് NQAS അംഗീകാരം നേടിയിട്ടുള്ളത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും ഇപ്പോഴും കേരളം നിലനിർത്തുകയാണ്.

കേരളത്തിലെ മൂന്ന് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്സ് അംഗീകാരം.

0 Comments

Leave a comment