തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി കേരള സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോക്ടര്‍മാര്‍ക്കാണ് സ്പെഷ്യല്‍ അലവന്‍സ് അനുവദിക്കാന്‍ തീരുമാനമായത്. ബ്രോഡ് സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് 5,000 രൂപയും സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിന് 10,000 രൂപയും പ്രതിമാസ സ്പെഷ്യല്‍ അലവന്‍സ് അനുവദിച്ചാണ് ഉത്തരവിട്ടത്. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഉത്തരവ് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായത്. നിലവില്‍ സമരത്തില്‍ നിന്ന് പിന്മാറിയ ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ ഈ നടപടിയെ സ്വാഗതം ചെയ്തു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോക്ടര്‍മാര്‍ക്കാണ് സ്പെഷ്യല്‍ അലവന്‍സ് അനുവദിക്കാന്‍ തീരുമാനമായത്





0 Comments