/uploads/news/news_എസ്‌ഐആര്‍:_പരാതി_നല്‍കാനുള്ള_തീയ്യതി_ജനു..._1768836565_705.jpg
NEWS

എസ്‌ഐആര്‍: പരാതി നല്‍കാനുള്ള തീയ്യതി ജനുവരി 30 വരെ നീട്ടി


തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിലെ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജനുവരി 30 വരെ നീട്ടി. ജനുവരി 22 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് ജനുവരി 30 വരെ നീട്ടിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവിറക്കിയത്. കേരളത്തില്‍ സമയം നീട്ടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതും സുപ്രിംകോടതി നിര്‍ദേശവുമാണ് സമയം നീട്ടാന്‍ കാരണം. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.

ജനുവരി 22 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് ജനുവരി 30 വരെ നീട്ടിയത്

0 Comments

Leave a comment