/uploads/news/news_സജി_ചെറിയാന്റെ_ഭരണഘടനാ_വിരുദ്ധ_പ്രസംഗത്ത..._1732847828_5692.jpg
KERALA

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി


തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. സത്യസന്ധനായ ഒരു ഉദ്യോ​ഗസ്ഥനെ അന്വേഷണത്തിനു ചുമതലപ്പെടുത്തണമെന്നു ക്രൈം ബ്രാഞ്ച് മേധാവിക്കു നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യപ്പെട്ടു.

ഉദ്യോ​ഗസ്ഥൻ ആരാകണമെന്നു ക്രൈം ബ്രാഞ്ച് മേധാവിക്കു തീരുമാനിക്കാം.അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇതു തിരുത്തിയാണ് കോടതി ഉത്തരവനുസരിച്ച് അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറങ്ങിയത്.

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

0 Comments

Leave a comment