മണ്ണാര്‍ക്കാട്: ഉടമയുടെ കണ്മുന്നില്വെച്ച് പശുക്കുട്ടിയെ കടുവ കൊന്നു. താണിയങ്ങാട് മേലേതില്‍ ബഷീറിന്റെ ഒന്നരവയസ്സുള്ള പശുക്കുട്ടിയെയാണ് ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ന് തത്തേങ്ങലത്താണ് സംഭവം.വനാതിര്‍ത്തിക്കും പുഴയ്ക്കുസമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിനും ഇടയിലുള്ള വഴിയില്‍ പതിവുപോലെ പശുക്കളെ മേയ്ക്കുകയായിരുന്നു ബഷീര്‍. ഇതിനിടെ തൊട്ടടുത്ത് നിന്നിരുന്ന പശുക്കുട്ടിയെ ജണ്ടയ്ക്കു സമീപത്തുനിന്ന് കടുവ പിടികൂടുകയായിരുന്നു. കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോകാനും ശ്രമിച്ചു.
താണിയങ്ങാട് മേലേതില്‍ ബഷീറിന്റെ ഒന്നരവയസ്സുള്ള പശുക്കുട്ടിയെയാണ് ആക്രമിച്ചത്





0 Comments