/uploads/news/news_ഡിവൈഎഫ്‌ഐ_പ്രവര്‍ത്തകര്‍ക്കു_നേരെ_ആര്‍എസ..._1767105122_9115.jpg
POLITICS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. വലിയശാലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കൊച്ചാര്‍ സ്വദേശികളായ സച്ചിന്‍, ശ്രീഹരി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കേസില്‍ കൃഷ്ണകുമാര്‍, വിസ്‌നേഷ് എന്നിവരെ തമ്പാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് ശാഖയ്ക്ക് മുന്നിലൂടെ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തായിരുന്നു അക്രമം. പ്രകോപനമില്ലാതെയായിരുന്നു മര്‍ദനമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പോലിസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദനമെന്ന് ആരോപണമുണ്ട്.

വലിയശാലയില്‍ ഇന്നലെ രാത്രിയാണ് സംഭവം

0 Comments

Leave a comment