/uploads/news/news_ടെക്നോപാർക്കിൽ_ഫുട്ബോൾ_ടൂർണമെൻറ്_ട്രോഫി_..._1683042265_4337.jpg
SPORTS

ടെക്നോപാർക്കിൽ ഫുട്ബോൾ ടൂർണമെൻറ് ട്രോഫി പ്രകാശനവും റാലിയും നാളെ (മെയ് 3, 2023)


കഴക്കൂട്ടം, തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന 'റാവിസ് പ്രതിധ്വനി സെവന്‍സ്' ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആറാം എഡിഷന്റെ ട്രോഫി പ്രകാശനവും റാലിയും ക്യാപ്റ്റന്‍സ് മീറ്റിങ്ങും നാളെ (മെയ് 3, 2023) വൈകിട്ട് 5 മണിക്ക് ടെക്‌നോപാര്‍ക്കില്‍ നടക്കും. 

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ യു. ഷറഫലി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. ടെക്‌നോപാര്‍ക്ക് ഫേസ് ടു വില്‍ നിന്ന് ആരംഭിക്കുന്ന ബൈക് റാലി ഫേസ് ത്രീ വഴി പ്രധാന ക്യാമ്പസില്‍ പ്രവേശിച്ച് പാര്‍ക് സെന്ററിന് സമീപം അവസാനിക്കും.

ടെക്‌നോപാര്‍ക്കിലെ വിവിധ ഐ.ടി കമ്പനികള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ 93 ഐ.ടി കമ്പനികളില്‍ നിന്നുള്ള രണ്ടായിരത്തിലധികം ഐ.ടി ജീവനക്കാരാണ് പങ്കെടുക്കുന്നത്. 'റാവിസ് ഹോട്ടല്‍ ഗ്രൂപ്പി'ന്റയും 'യൂഡി പ്രൊമോഷന്‍സ്' ന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് മെയ് 6 മുതല്‍ ജൂലൈ 19 വരെയാണ് നടക്കുന്നത്. രണ്ട് ഫെയ്‌സുളിലായി ടെക്‌നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റ ഇരു ഫേസിലും ആദ്യ റൗണ്ട് മത്സരങ്ങള്‍ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്കൗട്ട് അടിസ്ഥാനത്തിലുമായിരിക്കും നടത്തപ്പെടുക. 

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടല്‍സും യൂഡിയും നല്‍കുന്ന നിരവധി സമ്മാനങ്ങളും വിജയികള്‍ക്ക് നൽകും. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനും മികച്ച ഗോള്‍കീപ്പര്‍ക്കും പ്രത്യേകം പുരസ്‌കാരങ്ങള്‍ ലഭിക്കും. ഓരോ കളികള്‍ക്ക് ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയര്‍ ഓഫ് ദി മാച്ച് ട്രോഫിയും 'യൂഡി' നല്‍കുന്ന പ്രത്യേകം സമ്മാനങ്ങളുമുണ്ടാകും. കൂടാതെ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേര്‍ന്നൊരുക്കിയിട്ടുണ്ട്.

പ്രമുഖഐ.ടി കമ്പനികളെല്ലാം പങ്കെടുക്കുന്ന 'റാവിസ്  പ്രതിധ്വനി സെവന്‍സ് ഫുട്‌ബോള്‍' ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ ഐ.ടി മേഖലയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂർണമെൻറ് ആണിത്.

ടെക്‌നോപാര്‍ക്കിലെ വിവിധ ഐ.ടി കമ്പനികള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ 93 ഐ.ടി കമ്പനികളില്‍ നിന്നുള്ള രണ്ടായിരത്തിലധികം ഐ.ടി ജീവനക്കാരാണ് പങ്കെടുക്കുന്നത്.

0 Comments

Leave a comment