/uploads/news/news_മാടൻവിള_ലീഗ്_സോക്കർ_-_വൈക്കിങ്സ്_എഫ്.സി_..._1695050509_9645.jpg
SPORTS

മാടൻവിള ലീഗ് സോക്കർ - വൈക്കിങ്സ് എഫ്.സി ചാമ്പ്യന്മാർ


പെരുമാതുറ: മാടൻവിള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഫൈനലിൽ ഗാലക്ടിക്കോസ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് വൈക്കിങ്സ് എഫ്.സി ചാമ്പ്യന്മാരായി. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ നിബിൻ ആണ് നിർണായക ഗോൾ നേടിയത്. ഫൈനലിലെ മികച്ച കളിക്കാരനായും ടൂർണമെൻ്റിലെ മികച്ച ഡിഫൻഡർ ആയും നിബിൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പറായി വൈക്കിങ്സ് എഫ്.സിയുടെ ഗോൾകീപ്പർ ഷാനവാസിനെയും മികച്ച കളിക്കാരനായി ഗാലാക്ടികോസ് എഫ്.സിയുടെ സബാഹും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻ്റിൻ്റെ ടോപ് സ്കോറർ ട്രോഫി റെഡ് ഡെവിൾസ് എഫ്.സി യുടെ അഹദ് സ്വന്തമാക്കി. എമർജിംഗ് പ്ലേയർ ട്രോഫി ഗാലക്ടികോസ് എഫ്.സിയുടെ സഹദ് സ്വന്തമാക്കി.


സമാപന ചടങ്ങിൽ MFA പ്രസിഡൻ്റ് സുഫിയാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാജഹാൻ, ഷാഫി സാർ, നൗഷാദ് മാടൻവിള, നസീർ അംഗതിൽ, സുൽഫി അബ്ദുൽ കലാം, ഷിബു ബഷീർ, ബിജു മാടൻവിള, M.അൻസർ എന്നിവർ പങ്കെടുത്തു.

ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ നിബിൻ ആണ് നിർണായക ഗോൾ നേടിയത്

0 Comments

Leave a comment