പള്ളിപ്പുറം: പള്ളിപ്പുറം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പുലരി കലാ കായിക സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് മെയ് 11 രാവിലെ 9 മണി മുതൽ പള്ളിപ്പുറം ലീഡ്സ് അരീന ടർഫിൽ നടക്കും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5001 രൂപയും ഉല്ലാസ് കുമാർ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനം 2001 രൂപയും ട്രോഫിയും. ബെസ്റ്റ് പ്ലെയറിന് 501 രൂപയും ട്രോഫിയും, ബെസ്റ്റ് ഗോൾകീപ്പർ 501 രൂപയും ട്രോഫിയും, ടോപ് സ്കോറർ 501 രൂപയും ട്രോഫിയും, നൽകും പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ വാവസരേഷ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും.
സിനിമാ സീരിയൽ ആർട്ടിസ്റ്റ് റിജു റാം ഒന്നാം സമ്മാന ട്രോഫിയും സിനിമ ആർട്ടിസ്റ്റ് ഹരിദാസ് വർക്കല ക്യാഷ് അവാർഡ് വിതരണം ചെയ്യും. വാർഡ് മെമ്പർ ബി.മുരളീധരൻ നായർ രണ്ടാം സമ്മാന ട്രോഫിയും വിതരണം ചെയ്യും. കൂടാതെ പി.ഭുവനചന്ദ്രൻ നായർ, പുലരി പ്രസിഡൻറ് എസ്.കെ.സുജി, പുലരി സെക്രട്ടറി കവിതാലയം രാജു, ജനകീയ സമിതി ജനറൽ സെക്രട്ടറി നിജാദ് മുഹമ്മദ്, പുലരി കലാ കായിക സാംസ്കാരിക സമിതി അംഗങ്ങളായ സുനിൽ ബാംസുരി, ഷിജു.എസ്.എൽ, സനൽ ബാംസുരി തുടങ്ങിയവർ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.
ടൂർണമെൻറ് മെയ് 11 രാവിലെ 9 മണി മുതൽ പള്ളിപ്പുറം ലീഡ്സ് അരീന ടർഫിൽ





0 Comments