/uploads/news/news_സംസ്ഥാനത്ത്_കനത്ത_മഴയ്ക്ക്_സാധ്യത_1755486404_7428.jpg
WEATHER

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. വയനാട്ടിലെ ബാണാസുര സാഗർ, തൃശ്ശൂരിലെ പെരിങ്ങൽകുത്ത്, ഷോളയാർ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ പത്തനംതിട്ടയിലെ കക്കി, മൂഴിയാർ എന്നീ ഡാമുകൾക്കാണ് മുന്നറിയിപ്പ്.

ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ തുടങ്ങിയവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രകാരം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 19ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 20ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാറ്റും മഴയും ശക്തമായതിനാൽ മരക്കൊമ്പുകൾ വീണോ മറ്റോ വൈദ്യുതി കമ്പികൾ പൊട്ടാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്

0 Comments

Leave a comment