/uploads/news/news_തീവ്ര_മഴയ്ക്ക്_സാധ്യത_മൂന്ന്_ജില്ലകളിൽ_ഓ..._1761538509_9628.jpg
WEATHER

തീവ്ര മഴയ്ക്ക് സാധ്യത മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


തിരുവനന്തപുരം :തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദനവും മധ്യകിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദനവും മൂലം സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാവുമെന്ന് കാലവസ്ഥാവകുപ്പ് അറിയിച്ചു . ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റ് ആയി മാറും .നാളെ വൈകുന്നേരം രാത്രിയിൽ ആന്ധ്രപ്രദേശിലെ കാക്കിനട തീരത്ത് വീശാനാണ് സാധ്യത. ഇന്ന് കോഴിക്കോട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് . ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി ,ആലപ്പുഴ ,എറണാകുളം ,തൃശൂർ, പാലക്കാട് ,മലപ്പുറം ,വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെ വരെയും ,കർണാടക തീരത്ത് വ്യാഴാഴ്ച വരെയും, മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ എത്രയും വേഗം ഏറ്റവുമടുത്തുള്ള തീരത്തേക്ക് മടങ്ങാനും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0 Comments

Leave a comment