T
കാട്ടാക്കട: കള്ളിക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ ശ്രീജിത്തിനെയാണ് ഗുരുതര പരിക്കുകളോടെ കിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം 6:30 മണിയോടെയാണ് അപകടം നടന്നത്. അപകടം നടന്ന ഭാഗത്തെ കനാലിന് സമീപം റോഡിൻ്റെ ഒരു ഭാഗം തകർന്ന അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കള്ളിക്കാട് നിന്ന് കാട്ടാക്കട ഭാഗത്തേക്ക് വന്ന കാർ അമിത വേഗതയിലായിരുന്നുവെന്നും തകർന്നു കിടന്ന ഭാഗത്ത് എത്തിയ കാർ പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ ശ്രീജിത്തിനെയാണ് ഗുരുതര പരിക്കുകളോടെ കിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.





0 Comments