റാഞ്ചി: തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ സി.ഐ.എസ്.എഫ് സൈനികൻ ഝാർഖണ്ഡിൽ വാഹനമിടിച്ച് മരിച്ചു. ഝാർഖണ്ഡ് പത്രാതു സി.ഐ.എസ്.എഫ് യൂണിറ്റിലെ ജവാനായ അരവിന്ദ് (കണ്ണൻ-34) ആണ് മരിച്ചത്. അപകടത്തിൽ
അരവിന്ദിനൊപ്പമുണ്ടായിരുന്ന ധർമപാൽ എന്ന മറ്റൊരു സൈനികനും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച രാത്രി രാംഗഢിലെ പത്രാതു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടശേഷം വാഹനം നിർത്താതെ പോയി. പരിക്കേറ്റു ഏറെനേരം റോഡരികിൽ കിടന്ന ഇരുവരെയും പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രണ്ടുപേരും മരിച്ചിരുന്നു. ഇടിച്ച വാഹനം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം വാഹനം നിർത്താതെ പോയി.





0 Comments