നെടുമങ്ങാട്: ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് സ്കൂൾ അധ്യാപിക മരിച്ചു. നെടുമങ്ങാട് സ്വദേശി ജീന (44) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ഭർത്താവ് ഷാജഹാന്റെ ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വാളിക്കോട് പാലം ജങ്ഷനിൽ വെച്ചായിരുന്നു അപകടം.
ടിപ്പർ ലോറി ബൈക്കിന്റെ സൈഡിൽ ഇടിക്കുകയും ജീന ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. ഇതറിയാതെ ലോറി മുന്നോട്ടെടുത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം തൊളിക്കോട് തേവൻപാറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി.
ഭർത്താവ് ഷാജഹാന്റെ ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വാളിക്കോട് പാലം ജങ്ഷനിൽ വെച്ചായിരുന്നു അപകടം.





0 Comments