/uploads/news/news_ഡ്രൈവറുടെ_അശ്രദ്ധ_പൊലിഞ്ഞത്_അച്ഛന്റെയും_..._1667561816_530.png
ACCIDENT

ഡ്രൈവറുടെ അശ്രദ്ധ; പൊലിഞ്ഞത് അച്ഛന്റെയും മകളുടെയും, ജീവൻ


കൊല്ലം: ദേശീയപാതയിൽ  മൈലക്കാട് കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് ദാരുണ അപകടത്തി നിടയാക്കിയത്. ബൈക്കിന് പിന്നിലിടിച്ച ശേഷം ലോറി ഇരുപതു മീറ്റർ മുന്നോട്ട് പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു.

മൈലക്കാട് സിതാര ജംക്ഷനിൽ താമസിക്കുന്ന ഗോപകുമാർ , മകൾ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഗൗരി. ഗൗരിയെ സ്കൂളിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. 

ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറിയ ബൈക്കിന് പിന്നിലേക്ക് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഗോപകുമാർ അപകട സ്ഥലത്ത് വെച്ച് തൽക്ഷണം മരിച്ചു.

സിസിടിവി ദൃശ്യങ്ങൾ പ്രകാരം ലോറി ഡ്രൈവറുടെ ഭാഗത്ത് വീഴ്ച ഉണ്ടായി. കുത്തനെയുള്ള ഇറക്കത്തിൽ ലോറിയുടെ അമിതവേഗവും ലോറി ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തം. ബൈക്കിൽ ഇടിച്ച ശേഷം ഇരുപതു മീറ്റർ ദൂരം ലോറി ബൈക്കുമായി മുന്നോട്ട് പോയി. മറ്റു യാത്രക്കാരും നാട്ടുകാരും ബഹളം വെച്ചപ്പോഴാണ് ഡ്രൈവർ കണ്ടെയ്നർ നിർത്തിയത്. ലോറി ഡ്രൈവർ ബീഹാർ സ്വദേശി ഗൗരവ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറിയ ബൈക്കിന് പിന്നിലേക്ക് കണ്ടെയ്നർ ലോറി ഇടിക്കുയായിരുന്നു. ഗോപകുമാർ അപകട സ്ഥലത്ത് വെച്ച് തൽക്ഷണം മരിച്ചു.

0 Comments

Leave a comment