/uploads/news/news_ബൈക്കപകടത്തിൽ_പരിക്കേറ്റ്_ചികിത്സയിലായിര..._1734254680_8344.jpg
ACCIDENT

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് റ്റു വിദ്യാർഥി മരണമടഞ്ഞു


കഴക്കൂട്ടം: വേളാവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് റ്റു വിദ്യാർഥി മരണമടഞ്ഞു. വേളാവൂർ, കിണറ്റുമുക്ക്, സലീം - ഷാഹിദ ദമ്പതികളുടെ മകൻ അമീൻ (18) ആണ് മരിച്ചത്. കഴക്കൂട്ടം, കരിയിൽ ഷാഹിദ മൻസിലിൽ കെ.ഇബ്രാഹിമിൻ്റെയും ബീമാ ബീവിയുടെയും ചെറുമകനാണ്.

ഇക്കഴിഞ്ഞ നവംബർ 17ാം തീയതി വൈകുന്നേരം 06:00 മണിയോടു കൂടി വേളാവൂർ പാലത്തിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. മരിച്ച അമീൻ സുഹൃത്തിനൊപ്പം വെഞ്ഞാറമൂട് പോയി മടങ്ങി വരവെ വേളാവൂർ പാലത്തിനു സമീപത്തു വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമീനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് അനന്തപുരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

മൂത്ത സഹോദരൻ ബിലാൽ സൗദിയിൽ ജോലി നോക്കുകയാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഖബറടക്കം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു വൈകുന്നേരം മഅ് രിബ് നമസ്ക്കാരാനന്തരം, വേളാവൂർ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു. 

ഖബറടക്കം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് (15/12/2024) വൈകുന്നേരം 6:30 മണിയോടെ വേളാവൂർ, കിണറ്റുമുക്കു മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു

0 Comments

Leave a comment