/uploads/news/news_മുരുക്കുംപുഴയിൽ__ബൈക്ക്_ലെവൽ_ക്രോസിൽ_ഇടി..._1734883882_1361.jpg
ACCIDENT

മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്


കഴക്കൂട്ടം :  ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. മംഗലപുരം മുരുക്കുംപുഴ റെയിൽവേ ക്രോസ്സിലാണ് സംഭവം.
ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടച്ചു കൊണ്ടിരുന്ന സമയത്താണ് ബൈക്ക് എത്തിയത്. അമിത വേഗതയിൽ എത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മൂന്നാമൻ ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടു. അപകട സമയത്ത് ട്രെയിൻ കടന്നു വരാത്തതിനാൽ വൻ ദുരന്തം ഒഴിവായി.  പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇവർ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. മംഗലപുരം പൊലീസും ആര്‍പിഎഫും സ്ഥലത്തെത്തിയിട്ടുണ്ട്.

അമിത വേഗതയിൽ എത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

0 Comments

Leave a comment