പരപ്പനങ്ങാടി: ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു. പുത്തന്‍കടപ്പുറത്തെ പോക്കുവിന്റെ പുരക്കല്‍ ആലി മുഹമ്മദിന്റെ മകന്‍ ഇര്‍ഷാദ്(37)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.15നാണ് സംഭവം. മല്‍സ്യതൊഴിലാളിയായ ഇര്‍ഷാദ് നിലേശ്വരത്താണ് വള്ളത്തില്‍ കയറുന്നത്. പണിക്ക് പോകുന്നതിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നു കയറി അല്‍പം മുന്നോട്ടു പോയ ഉടനെ ഇര്‍ഷാദ് കാല്‍ തെന്നി വീഴുകയായിരുന്നു. മാതാവ്: ആയിശ. സഹോദരങ്ങള്‍: തെസ്‌ലി, മുഹമ്മദ് ഹസന്‍, മുഹമ്മദ് ഹുസൈന്‍, തബ്ഷീറ, തെക്മില, തര്‍ളിയ. ഖബറടക്കം നാളെ(തിങ്കള്‍)അരയന്‍കടപ്പുറം ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍.
പുത്തന്‍കടപ്പുറത്തെ പോക്കുവിന്റെ പുരക്കല്‍ ആലി മുഹമ്മദിന്റെ മകന്‍ ഇര്‍ഷാദ്(37)ആണ് മരിച്ചത്





0 Comments