/uploads/news/news_ശബരിമല_തീർഥാടകരുടെ_ബസ്_മറിഞ്ഞുണ്ടായ_അപകട..._1668854879_3812.png
ACCIDENT

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ടു വയസുകാരന്‍ മരിച്ചു


പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ടു വയസുകാരൻ മരിച്ചു. മണികണ്ഠൻ എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തില്‍ 18 പേർക്ക് പരിക്കേറ്റിരുന്നു.

ആന്ധ്രപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ളാഹ വിളക്കുവഞ്ചിയിലാണു അപകടം. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്.അപകടത്തിൽ പെട്ട ബസ് റോഡിൽ നിന്ന് മാറ്റി. രണ്ട് ക്രെയിനുകളും ഒരു ജെ.സി.ബിയും ഉപയോഗിച്ചാണ് ബസ് മാറ്റിയത്.
 

ആന്ധ്രപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

0 Comments

Leave a comment