കഴക്കൂട്ടം: ആര്യനാട്, കരമനയാറ്റിൽ 4 പേർ മുങ്ങിമരിച്ചു. കഴക്കൂട്ടം, കുളത്തൂർ സ്വദേശികളായ അനിൽകുമാർ, മകൻ അമൽ (13), ജ്യേഷ്ഠൻ്റെ മകൻ അദ്വൈത് (22), സഹോദരിയുടെ മകൻ ആനന്ദ് (25) എന്നിവരാണ് മരിച്ചത്. കുളത്തൂർ, മുക്കോലയ്ക്കൽ സ്വദേശികളാണ്. മരിച്ചു അനിൽകുമാർ പോലീസിൽ ഡ്രൈവറാണ്.
മരിച്ച അനിൽകുമാറും കുടുംബവും ഇപ്പോൾ ആര്യനാടാണ് താമസം. ഇവരെ കാണാനായി ആര്യനാടെത്തിയതാണ് മരിച്ച അദ്വൈതും ആനന്ദും. ഇന്ന് ഉച്ച കഴിഞ്ഞ് ആറ്റിനു സമീപത്തുള്ള കൃഷിയിടത്തിൽ വളമിട്ട ശേഷം ഇവർ കരമനയാറ്റിൽ കുളിക്കാനിറങ്ങിയതാണ്. എന്നാൽ വെള്ളത്തിലിറങ്ങിയ അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ മുങ്ങി താഴുകയായിരുന്നു. ഇവരെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അനിൽകുമാർ.
എന്നാൽ ആദ്യം മുങ്ങിയ യുവാവ് കരയ്ക്ക് കയറി. ഇതിനിടെ അമൽ വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നു. എസ്.പിയും ഐ.ജിയും സംഭവ സ്ഥലം സന്ദർശിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വെള്ളത്തിലിറങ്ങിയ അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ മുങ്ങി താഴുകയായിരുന്നു രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അനിൽകുമാർ.





0 Comments