കഴക്കൂട്ടം, തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരണമടഞ്ഞു. കഴക്കൂട്ടം, വടക്കുംഭാഗം, ചീനി വിളാകത്തു വീട്ടിൽ ബഷീറിന്റെ മകൻ അറഫാൻ (22) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രി ഒന്നര മണിയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിൽ വച്ചാണ് അപകടമുണ്ടായത്. എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായി നാലു പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ചേർത്തല, വാരണം സ്വദേശിയായ ഉണ്ണിക്കുട്ടൻ (35) അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് അറഫാൻ മരിച്ചത്. ഖബറടക്കം ഇന്ന് വൈകുന്നേരം അസർ നമസ്ക്കാരാനന്തരം (04:00 PM) കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
ഖബറടക്കം ഇന്ന് വൈകുന്നേരം അസർ നമസ്ക്കാരാനന്തരം (04:00 PM) കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.





0 Comments