/uploads/news/news_തുമ്പയിൽ_ബൈക്കുകൾ_കൂട്ടിയിടിച്ച്_യുവാവ്_..._1668179318_4536.jpg
ACCIDENT

തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു


കഴക്കൂട്ടം:  തുമ്പ തീരദേശ പാതയിൽ നിയന്ത്രണം വിട്ടു ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു. കഠിനംകുളം, പുതുക്കുറിച്ചി, തെരുവിൽ തൈവിളാകം വീട്ടിൽ കബീർ - അമീന ദമ്പതികളുടെ മകൻ മുജീബ് റഹ്മാൻ (22) ആണ് മരിച്ചത്.

വ്യാഴാഴ്ച്ച വൈകിട്ട് 7:30 മണിയോടെ തുമ്പ തീരദേശ പാതയിൽ രാജീവ് ഗാന്ധി ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. മുജീബ് റഹ്മാൻ പള്ളിത്തുറ ഭാഗത്ത് നിന്നും പുതുക്കുറിച്ചിയിലേക്ക്  ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ മുജീബ് റഹ്മാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12.30 മണിയോടെ മരണമടയുകയായിരുന്നു

 ബന്ധുവിനെ തിരുവനന്തപുരം എയർപോർട്ടിൽ കൊണ്ടുവിട്ട ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന മുജീബ് രണ്ട് മാസങ്ങൾക്ക് മുമ്പാണ്  ലീവിന് നാട്ടിലെത്തിയത്. ഫാത്തിമ ഏക സഹോദരിയാണ്.

വ്യാഴാഴ്ച്ച വൈകിട്ട് 7:30 മണിയോടെ തുമ്പ തീരദേശ പാതയിൽ രാജീവ് ഗാന്ധി ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്

0 Comments

Leave a comment