കാട്ടാക്കട: പൂവച്ചൽ റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് 2 സ്കൂട്ടറുകളിൽ ഇടിച്ച് അപകടം. വൈകുന്നേരം 5 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. സ്കൂട്ടറോടിച്ചിരുന്ന യുവതിക്കും ബൈക്ക് യാത്രികർക്കുമാണ് പരിക്കേറ്റത്. യുവതിയുടെ പരിക്ക് ഗുരുതരമാണ്.
പൂവച്ചൽ മുതൽ അമിത വേഗതയിൽ വരുകയായിരുന്ന ബൈക്ക് നക്രാം ചിറയിലെത്തിയപ്പോൾ നിയന്ത്രണം തെറ്റി എതിർദിശയിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നു. തുടർന്ന് വീണ്ടും മറുഭാഗത്തേയ്ക്കു വന്ന് യുവതി ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിച്ച ശേഷം എതിരെ വന്ന മറ്റൊരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്നു അപകടത്തിൽ പെട്ട പൂവച്ചൽ ചാമവിള സ്വദേശി സ്റ്റീഫൻ പറഞ്ഞു. അതേ സമയം യുവതി യുവതി സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടർ വന്നില്ലായിരുന്നുവെങ്കിൽ തൊട്ടടുത്ത വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കാട്ടാക്കട പൂവച്ചൽ റോഡിൽ രണ്ടു മാസത്തിനുള്ളിൽ ഇരുപതോളം അപകടങ്ങളാണുണ്ടായത്. അമിത വേഗമാണ് അപകടത്തിന് പ്രധാന കാരണം. അപടങ്ങളിൽ മുൻപന്തിയിൽ ഇരുചക്ര വാഹനങ്ങളാണ്.
യുവതി സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടർ വന്നില്ലായിരുന്നുവെങ്കിൽ തൊട്ടടുത്ത വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു





0 Comments