പെരുമാതുറ: അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിലെ താഴംപള്ളി ലേലപ്പുരയുടെ സമീപത്തെ കായലിൽ വീണു മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. ചിറയിൻകീഴ്, പൂത്തുറ, ക്രൈയിസിസ് നഗർ സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.
മത്സ്യ ബന്ധനത്തിന് ശേഷം തുറമുഖത്ത് മടങ്ങിയെത്തിയ ബോട്ടിൽ നിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോൺസന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൻകീഴ്, താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചിറയിൻകീഴ്, പൂത്തുറ, ക്രൈയിസിസ് നഗർ സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്.





0 Comments