വർക്കല: വെടിക്കെട്ടിനിടെ ഇടവ, മാന്തറ
ക്ഷേത്ര പന്തലിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ട് നടക്കുന്നതിനിടെ തീപ്പൊരി പന്തലിൽ വീണതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തോട് ചേർന്നുള്ള ഓല മേഞ്ഞ താത്ക്കാലിക പന്തൽ തീപിടുത്തത്തിൽ പൂർണമായും കത്തിനശിക്കുകയായിരുന്നു. ശിവരാത്രി ആഘോഷമായതിനാൽ ക്ഷേത്രത്തിൽ ആൾക്കാർ ധാരാളമുണ്ടായിരുന്നുവെങ്കിലും ആളപായമുണ്ടായില്ല. വിവരമായിച്ചതിനെത്തുടർന്ന് അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്
ക്ഷേത്രത്തോട് ചേർന്നുള്ള ഓല മേഞ്ഞ താത്ക്കാലിക പന്തൽ തീപിടുത്തത്തിൽ പൂർണമായും കത്തി നശിക്കുകയായിരുന്നു





0 Comments