തിരുവനന്തപുരം:ഇടതു മുന്നണി കൺവീനർ ഇ പി ജയരാജന് 100 കോടിയുടെ നിക്ഷേപം വൈദേഹം റിസോർട്ടിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്വാറി, റിസോർട്ട് മാഫിയകളെല്ലാം ഇതിൽ നിക്ഷേപകരാണ്. ഇതൊന്നും പാർട്ടിയൽ പറഞ്ഞു തീർക്കണ്ട ആരോപണമല്ല. പാർട്ടി തന്നെ വിജിലൻസും പൊലീസുമായി മാറുന്ന അവസ്ഥയാണുള്ളതെന്നും വി.ഡി സതീശൻ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ യു ഡി എഫ് നടത്തുന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം ഷാജിയുടെ വീടിന്റെ അളവ് പരിശോധിക്കാൻ വിജിലൻസ് മൂന്ന് തവണയാണ് പോയത്. പോലീസിനെ ഭരണകൂടത്തിന്റെ ഉപകരണമാക്കുകയാണ് പിണറായി വിജയൻ. നരേന്ദ്ര മോദി കേന്ദ്രത്തിൽ ചെയ്യുന്നത് പിണറായി വിജയൻ ഇവിടെ ചെയ്യുന്നു. സജി ചെറിയാൻ രാജിവെച്ചപ്പോഴുണ്ടായ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായിട്ടാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കിയതെന്നും വി.ഡി സതീശൻ ചോദിച്ചു.
പട്ടിണി കിടക്കുന്നവൻ കാണണ്ടാ എന്നു മന്ത്രി പറയുന്ന നാടായി മാറി കേരളം. ആ മന്ത്രി എന്ത് കമ്മ്യൂണിസ്റ്റാണ്. ബംഗാളിലെ സി പി എമ്മിനുണ്ടായ അതേ ഗതി കേരളത്തിലുമുണ്ടാകും . ഇ പി ജയരാജന് ഇത്രയും പണം എവിടെ നിന്ന് കിട്ടിയെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചില്ല, സിപിഎം-ബിജെപി ധാരണയുളളത് കൊണ്ടാണ് ഇ പി യെ കേന്ദ്ര ഏജൻസികൾ തൊടാത്തതെന്നും സതീശൻ പറഞ്ഞു
സി പി എം - ബി ജെപി ധാരണയുളളത് കൊണ്ടാണ് ഇ പി യെ കേന്ദ്ര ഏജന്‍സികള്‍ തൊടാത്തതെന്നും സതീശന് പറഞ്ഞു.





0 Comments