/uploads/news/news_ഓസ്‌കര്‍_ജേതാവ്_ഡയാന്‍_കീറ്റണ്‍_അന്തരിച്..._1760280420_5514.jpg
BREAKING

ഓസ്‌കര്‍ ജേതാവ് ഡയാന്‍ കീറ്റണ്‍ അന്തരിച്ചു


ന്യൂയോര്‍ക്ക്: 1977ലെ ആനി ഹാള്‍ എന്ന സിനിമയിലൂടെ ഓസ്‌കര്‍ നേടിയ പ്രശസ്ത ഹോളിവുഡ് നടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു ( 79 ). മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ ബുളിമിയ എന്ന രോഗത്തോട് പോരാടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദി ഗോഡ്ഫാദര്‍ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയായിരുന്നു നടി.അഞ്ച് പതിറ്റാണ്ട് നീണ്ട നടിയുടെ കരിയറില്‍, ദി ഫസ്റ്റ് വൈവ്‌സ് ക്ലബ്, സംതിംഗ്‌സ് ഗോട്ട ഗിവ്, ബുക്ക് ക്ലബ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് കീറ്റണ്‍ ഹോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള താരമായി ഉയര്‍ന്നിരുന്നു.

ദി ഗോഡ്ഫാദര്‍ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയായിരുന്നു നടി

0 Comments

Leave a comment