/uploads/news/news_കൈക്കൂലിവാങ്ങുന്നതിനിടെ_മിനിറ്റുകളുടെ_വ്..._1668856669_3959.png
BREAKING

കൈക്കൂലി വാങ്ങുന്നതിനിടെ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ


തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ. വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്കും തിരുവനന്തപുരം കുളത്തൂർ  ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിന്നിടയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ വിജിലൻസ് പിടിയിലായത്.

വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് രഘു കെട്ടിട നമ്പരിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയും തിരുവനന്തപുരം ജില്ല കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ കരാറുകാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് ഉച്ചയ്ക്ക് 01.30 ഓടെയുമാണ് വിജിലൻസിന്റെ പിടിയിലാകുന്നത്.

വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്കും തിരുവനന്തപുരം കുളത്തൂർ  ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ വിജിലൻസ് പിടിയിലായത്.

0 Comments

Leave a comment