/uploads/news/news_കൈക്കൂലി:_പരീക്ഷാഭവൻ_അസിസ്റ്റന്റിനെ_എംജി..._1671876350_6710.png
BREAKING

കൈക്കൂലി: പരീക്ഷാഭവൻ അസിസ്റ്റന്റിനെ എംജി സർവകലാശാല പിരിച്ചുവിട്ടു


കോട്ടയം: കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിരുന്ന എംജി സർവകലാശാല പരീക്ഷാഭവനിലെ അസിസ്റ്റന്റ് സി.ജെ.എൽസിയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗം കൈമാറുന്നതിന് ഒരു വിദ്യാർഥിനിയുടെ കയ്യിൽ നിന്നു പലതവണയായി എൽസി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണു നടപടി. 15,000 രൂപ വാങ്ങുന്നതിനിടെ ജനുവരി 29നാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. സർവകലാശാല നടത്തിയ അന്വേഷണത്തിൽ 2 എംബിഎ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് കൂടി എൽസി തിരുത്തിയതായി കണ്ടെത്തിയിരുന്നു. 

ഏറ്റുമാനൂരിലെ കോളജിൽ നിന്ന് എംബിഎ കോഴ്സിൽ വിജയിച്ച തിരുവല്ല സ്വദേശിനിയായ വിദ്യാർഥിനിയെ, തോൽക്കാൻ സാധ്യതയുണ്ടെന്നും ജയിപ്പിക്കാമെന്നും പറഞ്ഞു കബളിപ്പിച്ച് കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. വിവാഹം നിശ്ചയിച്ചിരുന്ന വിദ്യാർഥിനി സ്വർണം പണയംവച്ച് കൈക്കൂലി നൽകി. ഇതോടെ എൽസി മാർക്ക് ലിസ്റ്റ് വേഗം നൽകി. പ്രൊവിഷനൽ സർട്ടിഫിക്കറ്റിന് 30,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതിനിടയിൽ വിദ്യാർഥിനി സർവകലാശാലയിൽ അന്വേഷിച്ചപ്പോൾ പരീക്ഷയിൽ നേരത്തേതന്നെ ജയിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണു വിജിലൻസിനു പരാതി നൽകിയത്. 

അന്വേഷണത്തിൽ 2 എംബിഎ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് കൂടി എൽസി തിരുത്തിയതായി കണ്ടെത്തിയിരുന്നു.

0 Comments

Leave a comment