/uploads/news/news_കൈക്കൂലി_വാങ്ങിയും_ജനത്തിന്റെ_പണം_കട്ടെട..._1677326209_2366.png
BREAKING

കൈക്കൂലി വാങ്ങിയും ജനത്തിന്റെ പണം കട്ടെടുത്തും സുഖമായി ജീവിക്കാമെന്ന് കരുതേണ്ട; ജീവനക്കാരോട് മുഖ്യമന്ത്രി


തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം ഏതെങ്കിലും രീതിയിൽ കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾക്കു നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാതെ അവരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് ആരും സ്വീകരിക്കാൻ പാടില്ല. കളങ്കമുണ്ടാക്കുന്നവരെ ചുമന്നുപോകേണ്ട ബാധ്യത സർക്കാരിനില്ല. ഉത്തരവാദിത്തം നിർവഹിക്കാത്തവർ സർവീസിലുണ്ടാകില്ലെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി താക്കീത് നൽകി. സർക്കാർ ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും, തെറ്റായ നീക്കമുണ്ടായാൽ വേണ്ട നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടോ തടസമോ ഇല്ല. ഇത് എല്ലാവരും ഓർക്കുന്നതു നല്ലതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

”ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണം, അന്വേഷണം എന്നിവ സർക്കാർ നടത്തിവരുന്നുണ്ട്. ചില മേഖലകളിൽ കുറച്ചുകാലം സർവീസുള്ള ആളുകൾ തന്നെ സർവീസിൽനിന്നു പുറത്തായ കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടാകും. അത് ആ ഒരു മേഖലയ്ക്കു മാത്രം ബാധകമല്ല. നമ്മളിൽ അർപ്പിതമായ ഉത്തരവാദിത്തം നിർവഹിക്കാതെ വ്യക്തിപരമായ ലാഭേച്ഛയോടെ, സംസ്ഥാനത്തിന് ആകെയും കളങ്കമുണ്ടാക്കുന്ന വ്യക്തിത്വങ്ങളെത്തുടർന്നു ചുമന്നുപോകേണ്ട ബാധ്യത സർക്കാരിനുണ്ടാവില്ല. അത് ഇത്തരത്തിലുള്ള അപൂർവം ചിലർ മനസിലാക്കുന്നതു നല്ലതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സി.എം.ഡി.ആർ.എഫുമായി ബന്ധപ്പെട്ട തട്ടിപ്പു വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

പൊതുജനത്തിന്റെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് കരുതണ്ട- സർക്കാർ ജീവനക്കാരോട്‌ മുഖ്യമന്ത്രി

0 Comments

Leave a comment