/uploads/news/2080-IMG_20210716_102728.jpg
BREAKING

കൊടകര കുഴൽപ്പണ കവർച്ചാകേസിൽ പുതിയ വിവാദം.ബിജെപി സിപിഎം ഒത്തു തീർപ്പ് രാഷ്ട്രീയമെന്ന് രമേശ് ചെന്നിത്തല..


തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചാ കേസ് ബി.ജെ.പിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെ സർക്കാർ അട്ടിമറിച്ചുവെന്നു കോൺഗ്രസ്സ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ആരോപിച്ചു. കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി.ജെ.പിയുമായി ബന്ധമുള്ള പ്രതികൾ ആരും ഇല്ല. കുഴൽപ്പണത്തിന്റെ ഉറവിടം ED അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് കേരളാ പോലീസ്. ഇതൊരു കവർച്ചാ കേസ് മാത്രമാക്കി അന്വേഷിച്ച്, ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. മൂന്നരക്കോടിയിൽ ഇനിയും കണ്ടെത്താനുള്ള 2 കോടി രൂപ പ്രതികൾ ചെലവഴിച്ചു കളഞ്ഞുവെന്നും, അത് കണ്ടെത്താൻ സാധിക്കില്ലെന്നും പറയുന്നു. 22 പ്രതികൾ ഉള്ള കുറ്റപത്രത്തിൽ ബി.ജെ.പിക്കാർ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല. ഇതിനെതിരെയാണ് ചെന്നിത്തല ശക്തമായി പ്രതികരിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ള മുൻ നിര നേതാക്കൾ ചോദ്യം ചെയ്യലിന് വിധേയമായ കൊടകര കുഴൽപ്പണ കേസ് ബി.ജെ.പി - സിപിഎം ഒത്തുകളിയിലൂടെ അട്ടിമറിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി നേതാക്കളെ ആരെയും പ്രതികൾ ആക്കരുതെന്ന് പൊലീസിന് മേൽ ശക്തമായ നിർദ്ദേശമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ ഒരു വാർത്ത പുറത്ത് വന്നതോടെ സർക്കാരിനും പോലീസിനും എതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നത്.

കൊടകര കുഴൽപ്പണ കവർച്ചാകേസിൽ പുതിയ വിവാദം.ബിജെപി സിപിഎം ഒത്തു തീർപ്പ് രാഷ്ട്രീയമെന്ന് രമേശ് ചെന്നിത്തല..

0 Comments

Leave a comment