/uploads/news/news_തൃശ്ശൂരില്‍_cng_ഓട്ടോയ്ക്ക്_തീപിടിച്ചു,_..._1702720817_1574.png
BREAKING

തൃശ്ശൂരില്‍ CNG ഓട്ടോയ്ക്ക് തീപിടിച്ചു, തീ അണച്ചതിന് പിന്നാലെ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം


തൃശ്ശൂര്‍: ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് ഗാന്ധിനഗര്‍ സ്ട്രീറ്റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്നും വ്യക്തമല്ല.

 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചതോടെയാണ് ഓട്ടോയുടെ പിറകിലെ സീറ്റില്‍ കത്തിക്കരിഞ്ഞനിലയില്‍ ഒരാളെ കണ്ടെത്തിയത്.

 

പുതിയ രജിസ്‌ട്രേഷനിലുള്ള സി.എന്‍.ജി. ഓട്ടോയ്ക്കാണ് തീപിടിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് പെരിങ്ങാവിലുള്ള ഓട്ടോയാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ആരാണെന്നതടക്കം കണ്ടെത്താനായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.

0 Comments

Leave a comment